Loading...

About Us

ആരംഭം

ആത്മവിശ്വാസത്തോടെ ഇനി സംരംഭം ആരംഭിക്കാം ആരംഭത്തിലൂടെ

പുത്തൻ സംരംഭകരുടെ ആശയങ്ങളാണ് രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ പ്രതീക്ഷ. പക്ഷേ ബിസിനസ്സിലെ നിരന്തരം മാറുന്ന പ്രവണതകളെ തിരിച്ചറിഞ്ഞ് വേണ്ട വിധത്തിൽ ആസൂത്രണം ചെയ്യാത്തതിനാൽ നിരവധി നൂതന സംരംഭങ്ങൾ ഇന്ന് പ്രതിസന്ധികൾ നേരിടുന്നു. പരമ്പരാഗതമായ രീതികൾ മാത്രം പിന്തുടരുകയും ഓൺലൈൻ ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിംഗ് പോലുള്ള നൂതന മാർഗങ്ങളെ പരിജ്ഞാനക്കുറവ് നിമിത്തം ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുമ്പോഴാണ് ഇന്ന് ബിസിനസ്സിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നത്. അതിനാൽ ബിസിനസ്സിൽ സമ്പൂർണമായ സാക്ഷരത നൽകുന്ന ഹ്രസ്വകാല പരിശീലനം സംരംഭകർക്ക് നൽകേണ്ടത് അനിവാര്യമാണ്. മാറിയ കാലത്തിനൊപ്പം സഞ്ചരിച്ച്, പുത്തൻ സാങ്കേതിക വിദ്യയെ ആയുധമാക്കി താൻ സ്വപ്നം കണ്ട സംരംഭത്തിന്‍റെ വിജയത്തിന് ഏതൊരാളെയും പ്രാപ്തമാക്കാൻ, "ആരംഭം ഏകദിന ശില്പശാലയിലൂടെ

സാധിക്കുന്നു. ഒരു നവാഗത സംരംഭകനെ സംബന്ധിച്ചിടത്തോളം ബിസിനസ്സിന് ആവശ്യമായ സേവനദാതാക്കളെയെല്ലാം ഓരോരുത്തരെയായി സമീപിക്കുക, വളർച്ചക്ക് അനിവാര്യമായ കാര്യങ്ങളെ ഓരോന്നായി പഠിക്കുക എന്നതൊക്കെ ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ, ബാങ്ക് പ്രതിനിധികൾ, ഓൺലൈൻ പ്ലാറ്റ്ഫോം കമ്പനി പ്രതിനിധികൾ തുടങ്ങിയവരോടൊക്കെ നേരിട്ട് സംവദിക്കുന്നതുൾപ്പെടെ ഒരു തുടക്കക്കാരനുവേണ്ട എല്ലാ സേവനങ്ങളും ഒറ്റ ദിവസം കൊണ്ട് ലഭ്യമായാലോ? അതെ, സ്വന്തം സംരംഭം എന്ന സ്വപ്നത്തിന് ചിറകേകാൻ ഇറങ്ങിയ ഒരു ജനതയ്ക്ക് അവന്‍റെ എല്ലാ സംശയങ്ങൾക്കും 'ഒറ്റ ദിനം കൊണ്ട് ഉത്തരം നൽകുന്ന പരിശീലന പദ്ധതിയാണ് "ആരംഭം എന്ന ഏകദിന സംരംഭകത്വ ശില്പശാല.
ആയുർവേദ മരുന്നുകളുടെ വിതരണം, ഭക്ഷ്യോത്പന്നങ്ങളുടെ ഓൺലൈൻ ബിസിനസ്സ് തുടങ്ങി നിരവധി സെക്ഷനുകളുള്ള ലീഫ് ബസാർ എന്‍റര്‍പ്രൈസസിന്‍റെ പ്രധാന വിഭാഗമായ 'ഡിജിക്യൂ' സോഫ്റ്റ്‌വെയര്‍ സൊല്യൂഷൻസിന്‍റെ പ്രവർത്തനങ്ങളാണ് ആരംഭം പോലൊരു പദ്ധതിയിലേക്ക് നയിച്ചത്. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ വെബ്സൈറ്റ്, ആപ്പ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ സേവനങ്ങളാണ് ഡിജിക്യു ചെയ്തുവരുന്നത്.
സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഡിജിക്യു കേരള വ്യവസായവകുപ്പുമായി ചേർന്നുകൊണ്ട് സംരംഭകർക്കായുള്ള പരിശീലനം ഡിജിറ്റൽ നൽകിവരികയായിരുന്നു. ഡിജിറ്റല്‍ മാർക്കറ്റിങ്ങ് ഉൾപ്പെടെ ഒരു ബിസിനസ്സിന്‍റെ എല്ലാ സാങ്കേതികവശങ്ങളും കൈകാര്യം ചെയ്യുന്ന ഈ പരിശീലന ക്ലാസ്സിന്‍റെ അവതരണശൈലിയും അറിവിന്‍റെ സാധ്യതയും തിരിച്ചറിഞ്ഞ് ധാരാളം പേർ കുറച്ചുകൂടി ദൈർഘ്യമേറിയ ക്ലാസ്സിനായി നിരന്തരം ആവശ്യപ്പെട്ടതിനാൽ ഒരു മുഴുവൻ ദിവസ പരിശീലന ക്ലാസ്സ് എന്ന നിലക്ക്, 'ആരംഭം' ഏകദിന സംരംഭകത്വ ശില്പശാല' തുടങ്ങുകയായിരുന്നു.

മുന്നോട്ടുപോകുമ്പോൾ നേരിടാൻ സാധ്യതയുള്ള വീഴ്ച്ചകളെ മുൻകൂട്ടി മനസ്സിലാക്കിയാൽ ഏതൊരു പുതിയ സംരംഭവും നിലനിൽക്കും. ആരംഭത്തിന്റെ എല്ലാ സെഷനുകളും ബിസിനസ്സിലെ ലാഭനഷ്ട സാധ്യതകളെ വിശദീകരിച്ച് അവയെ അഭിമുഖീകരിക്കാൻ ഓൺലൈൻ ബിസിനസ്സിന്‍റെയും ഡിജിറ്റൽ മാർക്കറ്റിങ്ങിന്‍റെയും സാധ്യതയെ പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്നുള്ള കൃത്യമായ പരിശീലനം നൽകുന്നുണ്ട്.
സംരംഭകർക്കായി ഇന്ന് ധാരാളം മോട്ടിവേഷൻ ക്ലാസുകളുണ്ടെങ്കിലും അവരുടെ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകുന്ന തരത്തിലുള്ളവ വിരളമാണെന്നുതന്നെ പറയാം. സാമ്പത്തിക മേഖലകളിലെ വിദഗ്ധർക്കു പുറമെ മെഷീൻ കമ്പനി പ്രതിനിധികൾ, ബില്ലിംഗ്‌ സോഫ്റ്റ്‌വെയര്‍ പ്രതിനിധികൾ എന്നിവരുമായി നേരിട്ട് ആശയവിനിമയം നടത്താൻ അവസരമൊരുക്കിക്കൊണ്ട് ആരംഭം മേൽപറഞ്ഞ വിടവ് നികത്തുന്നു. രാവിലെ 10 മുതൽ 5 വരെ നീളുന്ന സെഷനിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ ഉത്പന്നം എങ്ങനെ മികച്ച ബാൻഡ് ആക്കാമെന്നും ഫ്ലിപ്പ്കാര്‍ട്ട്, മീശോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ ഓൺലൈൻ ബിസിനസ് ആരംഭിച്ച് ഇന്ത്യയിലുടനീളം എങ്ങനെ ബിസിനസ് എത്തിക്കാമെന്നും പരിചയസമ്പന്നരായ ടീം ട്രെയിനിങ്ങ് നൽകുന്നു.
സംരംഭം ആരംഭിക്കുമ്പോഴുള്ള നൂലാമാലകളെ സുഗമമാക്കാൻ രജിസ്ട്രേഷൻ സർവീസ് ചെയ്യുന്ന കമ്പനികളുടെ സേവനങ്ങളും സ്വന്തമായി ലോഗോ ക്രമീകരിക്കുന്നതിനുള്ള സഹായവുമൊക്കെ ഒരു ഏകദിന ശില്പശാലയിലൂടെ ലഭിക്കും എന്ന സാധ്യതയാണ് നിരവധി സംരംഭകർ ആരംഭത്തിലൂടെ വളരാൻ കാരണമായത്.
ആരംഭം സംരംഭകർക്ക് സ്ഥിരമായ ഒരു കൈത്താങ്ങാണ്, കാരണം ഒരു ഏകദിന പരിശീലനത്തിനു ശേഷവും എല്ലാ സഹായത്തിനും ഒപ്പമുണ്ടാവുകയും കുടാതെ ഡിജിക്യു സോഫ്റ്റ്വെയർ സൊല്യൂഷൻസിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വെബ്സൈറ്റ്, ആപ്പുകൾ എന്നിവ

വികസിപ്പിച്ചു നല്‍കുകയും ചെയ്യുന്നു. ഇതോടൊപ്പം അവരുടെ ബ്രാൻഡിനെ പരമാവധി പ്രമോട്ട് ചെയ്യുകയും ഒപ്പം ബിസിനസ്സ് സംബന്ധമായ മാർക്കറ്റിങ്, സ്ട്രക്ച്ചറിങ്, ട്രെയി ട്രെയിനിങ്ങ് എന്നിവയും പ്രദാനം ചെയുന്നു. ഇന്നത്തെ മത്സര ലോകത്ത് പകച്ചു നില്‍ക്കുന്ന സംരംഭകരോടൊപ്പം മേൽ പറഞ്ഞ സേവനനങ്ങളുമായി എപ്പോഴും കൂടെനിൽക്കാൻ 'ആരംഭം' ടീം സന്നദ്ധരാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടി തങ്ങളുടെ സംരംഭക വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ സ്റ്റാർ ഹോട്ടലുകളാണ് ഈ ഏകദിന ശില്പശാലക്ക് സ്ഥിരം വേദിയാകുന്നത്. പരിശീലന സെഷനിൽ പങ്കെടുക്കാൻ ആരംഭത്തിന്റെ വെബ്സൈറ്റ് വഴിയോ ഫോൺ മുഖേനയോ ബുക്ക് ചെയ്യാവുന്നതാണ്. ഒരു ഏകദിന ശില്പശാലയിലൂടെ നേടിയ ആത്മവിശ്വാസത്തിന്റെ കരുത്തോടെ പുത്തൻ സംരംഭകരെ തയ്യാറാക്കുക എന്നതാണ് ആരംഭം നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവന.